ലഹരിക്കെതിരെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ; ബോധവൽക്കരണ കലാജാഥ 28, 29 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹൈസ്കൂളുകളിൽ


കമ്പിൽ :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ബോധവൽക്കരണ കലാജാഥ ഒക്ടോബർ 28, 29 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹൈസ്കൂളുകളിൽ നടക്കും. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലാജാഥ ചാല ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും.

ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10 മണിക്ക് ചാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിജു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് ഇ.ബിന്ദു അധ്യക്ഷത വഹിക്കും. 

ബുധനാഴ്ച രാവിലെ 10 മണിക്ക് ചാല ഗവൺമെന്റ് ഹൈസ്കൂൾ, 11 മണിക്ക് കാടാച്ചിറ ഹൈസ്കൂൾ, 12 മണിക്ക് കടമ്പൂർ ഹൈസ്കൂൾ, 2.30 ന് പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലും വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെമ്പിലോട് ഹൈസ്കൂൾ, 11 മണിക്ക് മുണ്ടേരി ഗവൺമെന്റ് ഹൈസ്കൂൾ, 12 മണിക്ക് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സമാപനവും നടക്കും. ബോധവൽക്കരണ സദസ്സ്, പ്രഭാഷണം, എക്സൈസ് വകുപ്പ് വിമുക്തി മിഷൻ അവതരിപ്പിക്കുന്ന നാടകം 'രസതന്ത്രം' എന്നിവ ഉണ്ടായിരിക്കും.

Previous Post Next Post