കേരളത്തിലേക്ക് കടത്താനിരുന്ന 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി ; രണ്ട് മലയാളികൾ ഉൾപ്പെടെ 3 പേർ ബംഗളുരുവിൽ പിടിയിലായി


ബെംഗളൂരു :- ബെംഗളൂരുവിൽ വൻ വ്യാജ സിഗരറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനിരുന്ന 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി. സംഭവത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 3 പേർ പിടിയിലായി. മുഹമ്മദ് റിയാസ്, കുമാരൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് പിടികൂടി. ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജ സിഗരറ്റുകൾ.

പിന്നാലെ ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉപ്പാർപേട്ട് പൊലീസ് നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ കൂടി പിടിച്ചെടുത്തു. മുഹമ്മദ് ഗുൽസാർ എന്നയാളെ ഉപ്പാർപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. എവിടെ നിന്നാണ് വ്യാജ സിഗരറ്റുകൾ ലഭിച്ചതെന്നോ എവിടെ വെച്ചാണ് നിർമ്മാണമെന്നോ വ്യക്തമായിട്ടില്ല.

Previous Post Next Post