സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും ; കണ്ണൂർ ഉൾപ്പടെ 7 ജില്ലകളിൽ യെല്ലോ ഇന്ന് അലർട്ട്


തിരുവനന്തപുരം :- സംസ്ഥാനത്ത് തുലാവർഷത്തിൻ്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 

ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും വ്യക്തമായ ഇടിമിന്നലും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Previous Post Next Post