ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര സാന്ദീപനി ധർമ്മ പഠന വിദ്യാലയത്തിന്റെ 9-ാ മത് വാർഷിക ശിബിരം നവംബർ 8 ഞായറാഴ്ച നടക്കും.
രാവിലെ 7.30 മുതൽ ഗീതാമൃതം എന്ന വിഷയത്തിൽ മനോജ് മാസ്റ്റർ ധർമ്മ പഠന ക്ലാസെടുക്കും, 9 30 മുതൽ ആദ്ധ്യാത്മിക സദസ്സ് നടത്തും അഭിരാം ചിലരി പ്രാർത്ഥന നിർവഹിക്കും. രാധാകൃഷ്ണൻ മാസ്റ്റർ മാണിക്കോത്ത് 'ജീവിതം അറിയേണ്ടതെല്ലാം' എന്ന വിഷയം അവതരിപ്പിക്കും. 11.30 ന് സനുഷ പ്രാർത്ഥന നടത്തും. ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി 'ഗണേശതത്വം'
എന്ന വിഷയവും അവതരിപ്പിക്കും. രണ്ടുമണിക്ക് ഹൃദ്യ രഞ്ജിത്ത് പ്രാർത്ഥന നടത്തും. അഹന്ത ഇല്ലായ്മയുടെ മനശാസ്ത്രം എന്ന വിഷയം നിതിൻ നാങ്ങോത്ത് അവതരിപ്പിക്കും. രാവിലെ 9 മണിക്ക് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് 1 മണിക്ക് ഉച്ചഭക്ഷണവും ഉണ്ടായിരിക്കും തുടർന്ന് 3.30 മുതൽ വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9562149807, 9645006625
