ശിശുദിനാഘോഷം: കണ്ണൂർ ജില്ലാ കുട്ടികളുടെ പ്രസിഡന്റായി കെ. അൻവിതയെയും, പ്രധാനമന്ത്രിയായി മുഹമ്മദ് അമൻ റഹീസിനെയും

 

കണ്ണൂർ:-ജില്ലാതല ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള യു പി വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തളാപ്പ് മികസ്ഡ് യു.പി.സ്‌കൂളിലെ

കെ. അന്‍വിതയെ കുട്ടികളുടെ പ്രസിഡന്റായും രണ്ടാം സ്ഥാനം നേടിയ കെ.എം.ജി.എസ്.എസ് ഇരിണാവിലെ കെ. ആവണിയെ സ്പീക്കറായും തെരഞ്ഞെടുത്തു. എല്‍.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എ.കെ.എം.ജി.എം.എസ് ഇരിണാവിലെ മുഹമ്മദ് അമന്‍ റഹീസാണ് കുട്ടികളുടെ പ്രധാനമന്ത്രി. നവംബര്‍ 14 ന് നടക്കുന്ന ജില്ലാതല ശിശുദിന റാലിക്ക് ഇവര്‍ നേതൃത്വം നല്‍കും.  ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ണ്ണോത്സവം പ്രസംഗമത്സരത്തിലെ മറ്റു വിജയികള്‍ എല്‍.പി.വിഭാഗം രണ്ടാം സ്ഥാനം അശ്വിതി രഗീഷ് (തലമുണ്ട എല്‍.പി.സ്‌കൂള്‍), മൂന്നാം സ്ഥാനം മിദൂഹ ഹൈറിന്‍ (മന്‍ഷ ഉല്‍ഉലൂം എം എല്‍ പി സ്‌കൂള്‍ മുണ്ടേരി), യു.പി.വിഭാഗം മൂന്നാം സ്ഥാനം ആയിഷ (ഗവ.ടി.ടി.ഐ കണ്ണൂര്‍).

Previous Post Next Post