കൊച്ചി :- സിഎംആർഎൽ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശനിയാഴ്ച തന്നെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ കൊണ്ടുവരാനാണ് നീക്കം. അപ്പീലിൽ തീരുമാനം വരും മുമ്പുള്ള ഇഡി നീക്കങ്ങൾ തടയാൻ റിട്ട് ഹർജി നൽകാനും ആലോചനയുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിൽ അപ്പീലെത്തിക്കാൻ അതിവേഗ നീക്കങ്ങളളാണ് പിണറായി നടത്തുന്നത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നൽകിയ ഹർജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയക്ക് വരും. ശനിയാഴ്ച തന്നെ അപ്പീൽ പരിഗണിച്ചേക്കും.
മുതിർന്ന അഭിഭാഷകരെ എത്തിച്ച് ശക്തമായ വാദങ്ങളുയർത്താനാണ് നീത്തം. അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൾ അനുകൂലമെന്നാണ് പിണറായിയുടെയും കൂട്ടരുടെയും വിലയിരുത്തൽ. ഹൈക്കോടി ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കുമ്പോൾ കേസിലെ ഇഡി അന്വേഷണം ഉൾപ്പടെ എല്ലാ തുടർനടപടികളും നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടും. അപ്പീലിൽ തീരുമാനം വരുന്നതിന് മുമ്പ് ഇഡി തുടർനീക്കങ്ങൾ നടത്തിയാൽ, അത് തടയാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന.
നാളെ പിണറായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇഡി വീണ്ടും സമൻസ് അയക്കുകയോ, മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്താൽ പിണറായിയും മുഹമ്മദ് റിയാസും വീണയും ഉൾപ്പടെയുള്ളവർ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കും. അന്വേഷണത്തിന് തടസ്സമില്ലെന്ന് തന്നെയാണ് ഇഡി നിലപാട്. പിണറായിക്കെതിരെ PMLA 66(2) പ്രകാരമുള്ള ഇഡിയുടെ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ല. തെളിവുകൾ നിലനിൽക്കും. ഇ.സി.ഐ.ആറിൻ്റെ നിയമ സാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഇതാണ് ഇഡി വിലയിരുത്തൽ. സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചി ഇഡി ഓഫീസിൽ കേസിന്റെ പുരോഗതി വിലയിരുത്തി. അതേസമയം, പിണറായിയുടെ അപ്പീലിനെ ഇഡി ഹൈക്കോടതിയിൽ ശക്തമായി എതിർക്കും.
