എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നാളെ


കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നാളെ ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കരിങ്കൽക്കുഴിയിലെ കൊളച്ചേരി ക്ഷീരോൽപാദക സഹകരണസംഘം ഹാളിൽ വച്ച് നടക്കും. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്രയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ ഉദ്ഘാടനം ചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി മുഖ്യാതിഥിയാകും.

Previous Post Next Post