പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ വാഹനം ഇടിച്ച് മരിച്ചു
Kolachery Varthakal-
പഴയങ്ങാടി: -പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ വാഹനം ഇടിച്ച് മരിച്ചു. കെ എസ് ടി പി റോഡിൽ അടുത്തില ഇറക്കത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുത്തില സ്വദേശി സുലോചന (52) ആണ് മരിച്ചത്.അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി.