തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,775 രൂപയിലും ഒരു പവൻ 1,10,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു
ഇന്നലെ സംസ്ഥാനത്ത് പവന് 240 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
