മയ്യിൽ :- ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാന്ധി സന്ദേശയാത്ര ഇന്ന് ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കയരളംമൊട്ടയിൽ നിന്നും ആരംഭിച്ച് മയ്യിൽ ബസ്റ്റാൻഡിൽ സമാപിക്കും.
വൈകുന്നേരം 6 മണിക്ക് മയ്യിൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന സമാപന സമ്മേളനം കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. നിശ്ചലദൃശ്യങ്ങൾ, കലാസംസ്കാരിക പരിപാടികൾ, ഏകപാത്രനാടകം , ഗാന്ധിജ്യോതി തെളിയിക്കൽ, ഗാന്ധി അനുസ്മരണം, ശുചിത്വപ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കും.
