റോഡ് അപകടങ്ങൾ കൂടുന്നു ; ബ്ലാക് സ്പോട്ടുകൾ കണ്ടെത്തണം, റോഡുകളുടെ തകരാർ പരിഹരിക്കണമെന്നും ഹൈക്കോടതി


കൊച്ചി :- റോഡ് അപകടങ്ങളും മരണവും വർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. അപകടങ്ങൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി. നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിർദേശം. ബന്ധപ്പെട്ട വകുപ്പുകൾ നിർദേശങ്ങൾ സമർപ്പിക്കണമെന്ന് വ്യക്തമാക്കി..

നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടിറിയെ നോഡൽ ഓഫീസറായി നിശ്ചയിച്ചിട്ടുണ്ട്. കേരള റോഡ് സുരക്ഷാ അതോറിറ്റുിയുടെ നേതൃത്വത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസപ്പിക്കണമന്നും കോടതി നിർദേശിച്ചു. കൂടാതെ, 45 ദിവസത്തിനകം പ്ലാറ്റ്ഫോം സജ്ജമാക്കണമെന്നും ബ്ലാക് സ്പോട്ടുകൾ കണ്ടെത്തി പരിഹരിക്കണം, അമിതവേഗവും അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കണം, റോഡുകളുടെ തകരാർ പരിഹരിക്കണം എന്നും കോടതി നിർദേശിച്ചു.

Previous Post Next Post