വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി. കാട് പിടിച്ച് കിടക്കുന്ന മയ്യിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും പരിസരവും കായിക വിനോദത്തിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്കും പ്രഭാത, സായാഹ്ന വ്യായാമത്തിനായി എത്തുന്ന നാട്ടുകാർക്കും ഭയരഹിതമായി ഉപയോഗിക്കാൻ തക്ക വിധത്തിൽ കാട് വെട്ടിത്തെളിച്ച് വൃത്തിയായും ശുചിയായും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണം നടത്തിയത്.

യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്തിന്റെ അധ്യക്ഷതയിൽ മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പാൾ ശ്രീകല വി.കെ ഉദ്ഘാടനം നിർവ്വഹിച്ചു.  പ്രസിഡൻ്റ് പി.പി സിദ്ദിഖ് മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി.  മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.സി വിനോദ് കുമാർ മാസ്റ്റർ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആശംസകളർപ്പിച്ചു.  യൂണിറ്റ്യങ്ങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളായ ചന്ദ്രൻ കൈപ്രത്ത്, എ.കെ വിശ്വനാഥൻ, യൂണിറ്റ് ട്രഷറർ ഷറഫുദ്ദീൻ.പി എന്നിവർ സംസാരിച്ചു.


Previous Post Next Post