കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള സഹായ ഉപകരണ വിതരണത്തിന്റെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് വയോജനങ്ങൾക്ക് സഹായ ഉപകരണ വിതരണം, ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയർ വിതരണ പദ്ധതികൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

കാറാട്ട് മോഡൽ അംഗനവാടിയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ റഹ്മത്ത് പി.വി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ദീപ, പ്രസന്ന എന്നിവർ പങ്കെടുത്തു. ICDS സൂപ്പർവൈസർ ശ്രീദേവി സ്വാഗതം പറഞ്ഞു.













Previous Post Next Post