കണ്ണൂർ:- എടക്കാട് കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താണ സ്വദേശി ഷബീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ വ്യാഴാഴ്ച എടക്കാടിന് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെയാണ് ഇവർ അപകടത്തിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന തളാപ്പ് സ്വദേശി അനൂപ് അപകടം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയവെയാണ് ഷബീറും മരണത്തിന് കീഴടങ്ങിയത്.
