റിയാദ് :- ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകനുമായ അഷ്റഫ് ഓച്ചിറ (48) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം ഓച്ചിറ നെടുതറയിൽ പരേതരായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ്. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ സഹോദരീഭർത്താവാണ് അഷ്റഫ്. ഹസീദയാണ് ഭാര്യ. ഇഷാൻ, അഫ്ഷീൻ എന്നിവരാണ് മക്കൾ. മൃതദേഹവുമായി ബന്ധപ്പെട്ട നാട്ടിലെത്തിക്കൽ അടക്കമുള്ള തുടർനടപടികൾ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
