കേരളത്തെ പ്രമുഖ ഹെൽത്ത് ഹബ്ബാക്കി മാറ്റും ; യൂറോപ്പിലുള്ള കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി


തിരുവനന്തപുരം  :- കേരളത്തെ പ്രമുഖ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്നും യൂറോപ്പിലുള്ള കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി സി.എസ്.ആർ (CSR) ഫണ്ടും ഉപയോഗപ്പെടുത്തും. കേരളത്തിൽ ആയുർവേദവും അലോപ്പതിയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതികൾ നടപ്പിലാക്കണം. 

സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യം പരമാവധി ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ ഹെൽത്ത് ടൂറിസത്തിന് വലിയ പ്രാധാന്യം നൽകണം. ഹെൽത്ത് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ലോകത്ത് കേരളത്തേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത മികച്ച സംരംഭങ്ങളാണ് സംസ്ഥാനത്ത് വരേണ്ടത്. അഞ്ച് കൊല്ലം കഴിയുമ്പോൾ മേഖലയിൽ - എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരിക്കണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Previous Post Next Post