പാപ്പിനിശ്ശേരി :- അബൂബക്കർ പി.പി ക്ക് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്. കണ്ണുകെട്ടിക്കൊണ്ട് ഒരേസമയം 75 പേർ പങ്കെടുത്ത പ്രത്യേക മെന്റലിസം ഇനമായ ‘ഇലക്ട്രോക്കൈനസിസ്’ അവതരിപ്പിച്ചതാണ് ഈ റെക്കോർഡിന് അർഹനാക്കിയത്. ഒരേസമയം ഇത്രയും പേർ പങ്കെടുത്ത രീതിയിൽ ഈ മെന്റലിസം ഇനം അവതരിപ്പിച്ചതാണ് റെക്കോർഡിന്റെ പ്രത്യേകത.
ഏറണാകുളത്ത് വെച്ച് നടന്ന പ്രത്യേക പരിപാടിയിലാണ് ഈ നേട്ടം കൈവരിച്ചത്. തുടർന്ന് വേൾഡ് വൈഡ് റെക്കോർഡിന്റെ അംഗീകാരമായി ലഭിച്ച സർട്ടിഫിക്കറ്റും മെഡലും എറണാകുളത്ത് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനിൽ നിന്ന് ഏറ്റുവാങ്ങി. പാപ്പിനിശ്ശേരി സ്വദേശിയായ അബൂബക്കർ മാസ്റ്റർ നിലവിൽ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റായി പ്രവർത്തിച്ചുവരുന്നു.
