മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് ആശ്വാസം ; നഷ്ട പരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവ്


കൽപ്പറ്റ :- മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് നഷ്ട പരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവ്. ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്. 7,19,99,400 രൂപയാണ് അനുവദിച്ചത്. കെട്ടിട നമ്പറുകൾ ഉള്ള 128 കടമുറികൾ 48 പേരുടെ പേരിലാണ് ഉള്ളത്. ഉടമകളായ 48 പേർക്കും ലൈസൻസുള്ള വാണിജ്യ സംരംഭകർക്കുമാണ് നഷ്ടപരിഹാരം നൽകുക. 28 പേരാണ് ലൈസൻസുള്ള വാണിജ്യ സംരംഭകർ. തുക ഉടനെ കൈമാറും.

Previous Post Next Post