കോട്ടയം :- കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങൾക്ക് ശേഷമാണ് അപകടം. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകൾ ദിനംപ്രതി എത്തുന്ന സ്ഥലമാണ്. ആളുകൾ വെയ്‌റ്റ് ചെയ്യുന്ന സ്ഥലത്താണ് സീലിംഗ് അടർന്നുവീണത്.
