സഫ ഖുർആൻ കോളേജ്: 'സഫ വിത്ത് ലീഡേഴ്സ്' നേതൃസംഗമവും ശൈഖുനാ ഉമർ ഉസ്താദിന് സ്വീകരണവും ഇന്ന്

 


​കമ്പിൽ: സഫ ഖുർആൻ കോളേജിന്റെ ഇരുപതാം വാർഷിക - മൂന്നാം ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'സഫ വിത്ത് ലീഡേഴ്സ്' നേതൃസംഗമവും സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് / പി.പി. ഉമർ ഉസ്താദിന് നൽകുന്ന സ്വീകരണവും ഇന്ന് വൈകിട്ട് നാലിന് കോളേജ് അങ്കണത്തിൽ നടക്കും.

​സംഗമം സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പി.പി. ഉമർ ഉസ്താദ് ഉദ്ഘാടനം ചെയ്യും. സമസ്തയുടെ വിവിധ പോഷകഘടക നേതാക്കളും മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കുകയും സംവദിക്കുകയും ചെയ്യും.

​കോളേജിന്റെ ഇരുപതാം വാർഷിക മൂന്നാം സനദ് ദാന സമ്മേളനം 2027 ജനുവരി 1, 2, 3 തീയതികളിലാണ് സംഘടിപ്പിക്കുന്നത്.

Previous Post Next Post