വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏകദിന മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു


പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി വെസ്റ്റ് പ്രവാസി കൂട്ടായ്മയായ പീസ് യുഎഇയുടെ നേതൃത്വത്തിൽ ഈ വർഷം SSLC പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏകദിന മോട്ടിവേഷൻ ക്ലാസ് നൽകി. പാപ്പിനിശ്ശേരി വെസ്റ്റ് ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന ക്ലാസിന് പ്രദീപ് മാലോത്ത് നേതൃത്വം നൽകി. പരിപാടി തലശ്ശേരി ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രശാന്ത് പി ഉദ്ഘാടനം ചെയ്തു.

പി.പി അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മോഹനൻ പി.വി, റഷീദ് സി.പി, ഹാഷിം വി.കെ, ഫൈസൽ എം, ഹസീബ് പി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കാക്കനാട് നടന്ന മെന്റലിസം പരിപാടിയിൽ വെച്ച് വേൾഡ് വൈഡ് ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പി.പി അബൂബക്കർ മാസ്റ്റർക്കും പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്ര മേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ പാപ്പിനിശ്ശേരി വെസ്റ്റ് ഗവൺമെന്റ് യു.പി സ്കൂളിനും പീസ് യു.എ.ഇ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

Previous Post Next Post