കൊയിലാണ്ടിയിൽ അജ്ഞാത വാഹനം ബൈക്കിലിടിച്ച് നിർത്താതെ പോയി ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കോഴിക്കോട് :- കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി മൂടാടി നരങ്ങോളി കുളത്തിന് സമീപം മുത്താച്ചികണ്ടി ഷിഹാബ്(26) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 26ന് രാത്രി 10.30 ഓടെയായിരുന്നു അപകടം. 

കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്നും മറ്റൊരു വാഹനത്തെ മറി കടന്നുവന്ന വാഹനം ഇടിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. ഷിഹാബിനൊപ്പം ബൈക്കിലുണ്ടായിരുന്ന മൂടാടി സ്വദേശി മനൂഫിനും അപകടത്തിൽ പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷിഹാബ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇടിച്ച വാഹനം കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം നടന്നുവരികയാണ്. 

Previous Post Next Post