ചേലേരി :- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സപ്തംബർ 17 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' പരിപാടിയുടെ ഭാഗമായി 'ആംഗൻ മിലൻ സേവാ' കാറാട്ട് മോഡൽ അംഗൻവാടിയിൽ നടന്നു. അംഗൻവാടി കുട്ടികൾക്ക് പായസവിതരണം നടത്തി. പരിപാടിയുടെ ഭാഗമായി പരിസര ശുചീകരണവും നടത്തി.
അംഗൻവാടി ടീച്ചർ അജിത, അഗൻവാടി വർക്കർ രത്നവല്ലി, ആശാവർക്കർ വത്സല എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ ഗീത വി.വിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അനുമോദനഭാഷണം നടത്തി. വേണുഗോപാൽ പി.വി, കരുണാകരൻ നമ്പ്യാർ, ബിജു.പി എന്നിവർ സംസാരിച്ചു. അജിത ടീച്ചർ സ്വാഗതവും രത്നവല്ലി നന്ദിയും പറഞ്ഞു.





