സമസ്ത മദ്രസാ പരീക്ഷകൾ മാറ്റിവെച്ചു

 


​ചേളാരി: -കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, നാളെ (2026 ഒക്ടോബർ 25, ഞായർ) നടത്താൻ നിശ്ചയിച്ചിരുന്ന സമസ്ത (SKIMV ബോർഡ്) മദ്രസാ പരീക്ഷകൾ മാറ്റിവെച്ചതായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ (SKJMCC) ജനറൽ സെക്രട്ടറി അറിയിച്ചു.  

​മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ, ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിക്കാത്ത ജില്ലകളിൽ മദ്രസാ ക്ലാസുകൾ സാധാരണപോലെ പ്രവർത്തിക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

Previous Post Next Post