ചട്ടുകപ്പാറ: ഇ.എം.എസ്. വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാങ്കണം സംഘടിപ്പിച്ചു. ചെറാട്ട്മൂലയിലെ നൈന റോഷിത്തിന്റെ വീട്ടുമുറ്റത്തു നടന്ന പരിപാടിയിൽ വിവിധ പുസ്തകങ്ങളുടെ അവതരണം നടന്നു.
'ചോരയും കണ്ണീരും നനഞ്ഞ വഴികൾ' എന്ന പുസ്തകം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സുശീല അവതരിപ്പിച്ചു. 'ചോരുന്ന ആകാശം' അൻവിയ പ്രതീഷും 'കമ്പിളി കണ്ടത്തെ കൽഭരണികൾ' ലൈബ്രറേറിയൻ എ. രസിതയും പരിചയപ്പെടുത്തി.
ചടങ്ങിൽ ടി. കെ. സുധാമണി അധ്യക്ഷത വഹിച്ചു. നൈന സ്വാഗതവും ആശംസിച്ചു



