ശ്രീധരൻ സംഘമിത്രയുടെ 'തീക്കലശം' പുസ്‌തകം പ്രകാശനം ചെയ്തു

 


കണ്ണൂർ :- കേരളസർക്കാരിൻ്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ്റെ മധു കൊട്ടാരത്തിൽ പ്രഥമ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്ര രചിച്ച് പായൽ ബുക്സ് പ്രസിദ്ധീകരിച്ച 'തീക്കലശം' നാടക പുസ്തകത്തിൻ്റെ രണ്ടാംപതിപ്പിൻ്റെ പ്രകാശനം നടന്നു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയന് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.കഥാകൃത്ത് ടി.പി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.എം.കെ മനോഹരൻ,

മുകുന്ദൻ മഠത്തിൽ എ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പു.ക.സ മയ്യിൽ മേഖല സെക്രട്ടറി എ.അശോകൻ സ്വാഗതവുംശ്രീധരൻ സംഘമിത്ര നന്ദിയും പറഞ്ഞു

Previous Post Next Post