തിരുവനന്തപുരം :- സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമം. ദില്ലിയിൽ തണുപ്പ് കാലമാകുമ്പോൾ വൈദ്യുതി ഉപയോഗം കുറയും. ഇതോടെ കേരളത്തിൽ വൈദ്യുതി കിട്ടാനുള്ള സാധ്യത കൂടും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് അടുത്തമാസം മുതൽ ലോഡ് ഷെഡിങ്ങിന് സാധ്യതയുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം.
ദീർഘകാലത്തേക്ക് വൈദ്യത്രി ലഭ്യമാക്കാനുള്ള കാര്യങ്ങൾ നടത്തുകയാണ്. സോളാർ ബാറ്ററി കിട്ടാത്തതാണ് സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം വൈകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ സമയത്തും പ്രസിഡന്റ് ഇല്ലാത്തതിനെ കുറിച്ച് ഞാനാണ് ആദ്യം പറഞ്ഞത്. മുല്ലപ്പള്ളി എന്നെ ഉദ്ധരിച്ചാണ് പറഞ്ഞത്. ഒരു സംഭനവും കോൺഗ്രസിൽ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
