മയ്യിൽ ഗ്രാമപഞ്ചായത്തിൽ വയോജന പകൽ വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു


​മയ്യിൽ :- വയോജന ദിനത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ വയോജന പകൽ വിശ്രമകേന്ദ്രം മയ്യിൽ ബസ് സ്റ്റാൻഡിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രം വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

​ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, വാർഡ് മെമ്പർ സി.സന്ധ്യ, പഞ്ചായത്ത് സെക്രട്ടറി കെ.ഷാജി, അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു.ജനാർദ്ദനൻ, സി.സി രാമചന്ദ്രൻ, മുൻ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രവി മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി ടീച്ചർ, സി.എച്ച് മൊയ്തീൻ കുട്ടി, പി.കെ ഗോപാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി ശ്രീജ സ്വാഗതവും ICDS സൂപ്പർവൈസർ ധന്യ നന്ദിയും പറഞ്ഞു.



Previous Post Next Post