ലോക വയോജന ദിനത്തോടനുബന്ധിച്ച് കൊളച്ചേരി എ.യു.പി സ്കൂളിലെ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു.

 


കൊളച്ചേരി:-സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സ്കൂളിൻ്റെ അടുത്ത് താമസിക്കുകയും ചെയ്യുന്ന കെ കല്യാണിയമ്മയെ സ്കൂളിലെ ഹെഡ് ടീച്ചർ താരാമണിയും സീഡ് അംഗങ്ങളായ കുട്ടികളും സീഡ് അധ്യാപക കോർഡിനേറ്ററും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. മുതിർന്നവരെ സ്നേഹിക്കാനും ബഹുമാനിക്കാനും അവരുടെ അനുഭവങ്ങളെയും അറിവുകളെയും വിലമതിക്കാനും കുട്ടികൾക്ക് ഈ  പരിപാടി പ്രചോദനമായി മുതിർന്ന തലമുറയോടുള്ള സ്നേഹവും കരുതലും ആദരവും വളർത്തുന്നതിനും തലമുറകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഈ ദിനാചരണം സഹായകമായി. കല്യാണി  അമ്മമ്മ കുട്ടികൾക്ക് മധുരവും നൽകി സ്നേഹവും ആദരവും നിറഞ്ഞ ഈ പരിപാടി കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി




Previous Post Next Post