തിരുവനന്തപുരം :- യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ യുവതലമുറയെക്കൊണ്ട് കയ്യടിപ്പിച്ചതാണ് വാഹനമോഡിഫിക്കേഷൻ നടത്താൻ അനുവദിക്കുമെന്നത്. വണ്ടിപ്രാന്തന്മാർ വലിയ കയ്യടിയോടെയാണ് വിഡി സതീശന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂർ അനുമതിയോടെ വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പെടെ മാറ്റുന്നടക്കം ഏഴ് തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് നിശ്ചിത വ്യവസ്ഥകളോടെ ഏഴ് തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ തീരുമാനമായത്. രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമേ ഇത്തരം മാറ്റങ്ങൾ വരുത്താൻ പാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗത കമ്മിഷണർ ജി.സ്പർജൻ കുമാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. എഞ്ചിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾക്കാണ് 1 അനുമതി. പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിൻ്റെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവിൽ പറയുന്നു. 1988 ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആസി) രേഖപ്പെടുത്തുകയും വേണം. നിറം മാറ്റുന്നത് റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ, ആർസിയിൽ * രേഖപ്പെടുത്തിക്കൊണ്ടു മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു. കേന്ദ്ര മോട്ടർവാഹന ചട്ടം (സിഎംവിആർ) 121 പ്രകാരമോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനങ്ങൾ പ്രകാരമോ നിരോധിക്കപ്പെട്ട നിറം ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
ലൈറ്റ്, ഹോൺ എന്നിവമാറ്റാൻ അനുമതി നൽകിയിട്ടില്ല. സൺ ഫിലിമിന്റെ കാര്യത്തിലും പുതിയ ഉത്തരവിൽ ഒന്നും പറയുന്നില്ല. വാഹനത്തിന്റെ നിറംമാറ്റം നേരത്തേയും അനുവദീനമായിരുന്നു. നിബന്ധനകളിൽ മാത്രമാണ് മാറ്റം വന്നതെന്നാണ് ഉയരുന്ന വിമർശനം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം മോഡിഫിക്കേഷൻ സംബന്ധിച്ച മാറ്റങ്ങൾക്കായി ഗൂഗിൾ ഫോർമാറ്റ് വഴി മോട്ടോർ വാഹന വകുപ്പ് അഭിപ്രായം ചോദിച്ചിരുന്നു. ഈ അഭിപ്രായങ്ങൾ പരിശോധിക്കാൻ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഡിഫിക്കേഷൻ സംബന്ധിച്ച പുകിയ ഉത്തരവ് പുറത്തിറക്കിയത്.
ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ
റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ വാഹനത്തിന്റെ നിറം മാറ്റാൻ പാടുള്ളൂ. മാറ്റിയ നിറം ആർസിയിൽ രേഖപ്പെടുത്തണം. CMVR Rule 121 പ്രകാരമോ STA-യുടെ നിലവിലുള്ള തീരുമാനങ്ങൾ പ്രകാരമോ നിരോധിച്ചിട്ടുള്ള നിറം ഉപയോഗിക്കാൻ പാടില്ല. അതേ നിർമ്മാതാവിന്റെയും (manufacturer) അതേ type/specification-ൻ്റെയും പുതിയ എഞ്ചിൻ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കൽ അനുവദനീയമാണ്. അതായത്, അതേ model, capacity, power s സവിശേഷതകൾ ഉണ്ടായിരിക്കണം. ഇതിന് റജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. CMVR Rule 112 പാലിച്ചിരിക്കണം, കൂടാതെ എഞ്ചിൻ മാറ്റം ആർ.സി യിൽ രേഖപ്പെടുത്തണം. അതേസമയം എഞ്ചിൻ സ്വാപ്പിംഗ് കർശനമായി നിരോധിച്ചിരിക്കുന്നു. അതേ നിർമ്മാതാവിന്റെയും അതേ ടൈപ്പിന്റേയും പുതിയ ചേസിസ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കൽ, റജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ അനുവദനീയമാണ്. CMVR Rule 112 പാലിച്ചിരിക്കണം, കൂടാതെ മാറ്റം ആർ.സിയിൽ രേഖപ്പെടുത്തണം. ഒരു തരത്തിലുള്ള വാഹനത്തിനായി നിർമ്മിച്ച ചേസിസ് മറ്റൊരു തരത്തിലുള്ള വാഹനമാക്കി മാറ്റാൻ പാടില്ല.
റജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ , CMVR Rule 112 കർശനമായി പാലിച്ചുകൊണ്ട് ബോഡി സ്ട്രക്ചറിൽ മാറ്റം വരുത്താം. ഈ മാറ്റം ആർസിയിൽ രേഖപ്പെടുത്തണം. അംഗീകൃത റെട്രോഫിറ്മെന്റ് കിറ്റ് 2 ഉപയോഗിച്ച് ഇന്ധന മാറ്റം വരുത്താം. ഇതിന് മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 52-നും CMVR Rule 112-നും അനുസൃതമായി, റജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ ഇന്ധന മാറ്റം അനുവദനീയമാണ്. മാറ്റം ആർസിയിൽ രേഖപ്പെടുത്തണം.
