വീണ്ടുമൊരു തെയ്യക്കാലത്തിന് തുടക്കമാകുന്നു ; കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം ഇന്നും നാളെയും


കൊളച്ചേരി :- വടക്കേമലബാറിൽ വീണ്ടുമൊരു തെയ്യക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം ഒക്ടോബർ 26, 27 തീയതികളിൽ നടക്കും. ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഇളംകോലം, രാത്രി 7.30 ന് വിഷകണ്ഠന്റെ വെള്ളാട്ടവും തോറ്റവും, 9 മണിക്ക് ഗുളികന്റെ വെള്ളാട്ടം, 10 മണിക്ക് എള്ളെടുത്ത് ഭഗവതിയുടെ കലശം എന്നിവ ഉണ്ടായിരിക്കും. 

ഒക്ടോബർ 27 ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ, പുലർച്ചെ 5 മണിക്ക് വിഷകണ്ഠൻ ദൈവത്തിന്റെ പുറപ്പാട്, തുടർന്ന് ദൈവത്തെ എതിരേൽക്കലും ചൊല്ലും വിളിയും. രാവിലെ 10 മണിക്ക് കരുമാരത്തില്ലത്ത് എഴുന്നള്ളിച്ച് പോക്ക്, 10.30 ന് തിരിച്ചുവരവ്, 11 മണിക്ക് എള്ളെടുത്ത് ഭഗവതി, 11.30 ന് പാതിരട്ടിൽ, ഉച്ചയ്ക്ക് 1 മണിക്ക് വലിയ തമ്പുരാട്ടിയും വഴിപാട് നിവേദവും. ഉച്ചയ്ക്ക് 2 മണിക്ക് ആറാടിക്കൽ, വൈകുന്നേരം 6 മണിക്ക് ഹോമം, 6.30 ന് വിഷകണ്ഠൻ ദൈവത്തിന്റെ മുടിയിറക്കൽ, 7 മണിക്ക് ബലികർമ്മം, 8 മണിക്ക് കഴകപ്പുരയിൽ നിവേദ്യം സമർപ്പണവും സമാപനവും. 

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന്  നൂറുകണക്കിന് ഭക്തജനങ്ങളാണ് പുത്തരി അടിയന്തിരത്തിൽ പങ്കുചേർന്ന് ദേവാനുഗ്രഹം തേടാൻ കാവിലേക്ക് എത്തിച്ചേരുക. ചിലമ്പൊലിയും ചെണ്ടമേളവും തോറ്റംപാട്ടുകളും ഇനി മലബാറിൽ അലയടിക്കും. രണ്ടു ദിവസങ്ങളിലും പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.


Previous Post Next Post