ജർമനിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു


കൊച്ചി :- ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. 

എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27) എന്നിവരുടെ മൃതദേഹങ്ങളാണ് ഫ്രാങ്ക്ഫർട്ടിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ച ശേഷം അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പുലർച്ചെ ഒന്നര മണിയോടെ നെടുമ്പാശേരിയിൽ എത്തിച്ചത്. 

ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിൻ്റെ (25) മൃതദേഹം രാത്രി എട്ടിനാണ് എത്തിക്കുക. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോർക്കയാണ് വഹിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് ജീവനുകൾ നഷ്ടമായത്.


Previous Post Next Post