കനത്ത മഴയിൽ നണിയൂർ നമ്പ്രത്ത് മണ്ണിടിച്ചിൽ, കൂറ്റൻ പാറക്കല്ലുകൾ ഇളകിവന്നു ; വൻ ദുരന്തം ഒഴിവായത് അത്ഭുതകരമായി


നണിയൂർ നമ്പ്രം :- കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ നണിയൂർ നമ്പ്രത്ത് മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറക്കല്ലുകൾ ഉരുണ്ടുവീഴുകയും ചെയ്തിട്ടുണ്ട്. പറശ്ശിനി റോഡിലെ നമ്പീശൻ കണ്ടിയിലെ പുതിയ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. നണിയൂർ നമ്പ്രത്തെ പി.പി ഷരീഫിന്റെ വീടിന്റെ ഭാഗത്തേക്ക് കൂറ്റൻ കല്ലുകൾ ഇളകി പതിക്കുകയും സമീപപ്രദേശത്തെ മറ്റൊരു വീട്ടിലേക്ക് മണ്ണും ഇടിഞ്ഞുവീഴുകയും ചെയ്തു.

​എന്നാൽ സംഭവസ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നതും കൃത്യസമയത്ത് ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലായിരുന്നതും വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. വീടുകൾക്ക് തൊട്ടടുത്തുവരെ കല്ലുകൾ ഉരുണ്ടുവരികയും മതിലുകൾ തകരുകയും ചെയ്തെങ്കിലും ജീവഹാനിയോ പരിക്കുകളോ ഉണ്ടാകാതിരുന്നത്  വലിയൊരു ആശ്വാസമായിരിക്കുകയാണ്.



Previous Post Next Post