ചെങ്ങളായി ഗ്രാമപഞ്ചായത്ത് കേരളോത്സവം;ഫുട്ബോൾ മത്സരത്തിൽ നെടുവാലൂർ ബ്രദേഴ്സ് ജേതാക്കൾ

 


ചെങ്ങളായി:- ചെങ്ങളായി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026ന് തുടക്കമായി. കേരളോത്സവത്തിന്റെ ഭാഗമായി നെടുമുണ്ട സാമ്പ ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ നെടുവാലൂർ ബ്രദേഴ്സ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അംബേദ്കർ വളക്കൈ ടീം രണ്ടാം സ്ഥാനം നേടി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി മത്സരം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി.വിതരണം ചെയ്തു.

Previous Post Next Post