അടുവാപ്പുറം കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയം വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു


മലപ്പട്ടം :- അടുവാപ്പുറം കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയം വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. മലപ്പട്ടം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും നാടൻപാട്ട് കലാകാരനുമായ മനോജ്കുമാർ മാസ്റ്റർ പെരിന്തൽമണ്ണ വയലാർ അനുസ്മരണം നടത്തി. 

ഗ്രന്ഥാലയം പ്രസിഡൻ്റ് വി.വി തമ്പാൻ അധ്യക്ഷത വഹിച്ചു. വി.കെ രാജീവൻ മാസ്റ്റർ വയലാർ കവിതകളെയും ഗാനങ്ങളെയും കുറിച്ച് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതവും ഗ്രന്ഥാലയം കമ്മറ്റി അംഗം എ.വി രാഘവൻ നന്ദിയും പറഞ്ഞു.




Previous Post Next Post