പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ​എം.പി. മോഹനംഗന് അനുമോദനം നൽകി

 


​കണ്ണാടിപ്പറമ്പ്:- പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.പി. മോഹനംഗനെ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

​ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്ത് അനുമോദന പ്രസംഗം നടത്തി. എം.വി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.വി. ഗംഗാധരൻ മാസ്റ്റർ, കെ. ഇന്ദിര, ഉഷ പാളത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ടി.കെ. നാരായണൻ നന്ദി രേഖപ്പെടുത്തി.



Previous Post Next Post