ദുബൈ അറബി ഭാഷയുടെ ആഗോള സംഗമവേദി: ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ഹാഫിള് അബ്ദുള്ള ഫൈസി

 


ദുബൈ:-ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരും ഗവേഷകരും ഒത്തുചേരുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹാഫിള് അബ്ദുള്ള ഫൈസി, പ്രിൻസിപ്പാൾ, സ്വഫ ഖുർആൻ കോളേജ്, കുമ്മായക്കടവ്പങ്കെടുത്തു.

കഴിഞ്ഞ 12 വർഷത്തിനിടെ 27,000-ത്തിലധികം പങ്കാളികളെയും 12,000-ത്തിലധികം ഗവേഷണ പ്രബന്ധങ്ങളെയും ഉൾക്കൊണ്ട് വളർന്ന ഈ മഹത്തായ വിജ്ഞാനസംഗമത്തിൽ 600-ഓളം ഗവേഷണ പ്രബന്ധങ്ങളാണ് ഈ വർഷം അവതരിപ്പിക്കപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെ അറബി ഭാഷാ പഠനത്തിനായി പ്രയോജനപ്പെടുത്തുന്ന ഗവേഷണങ്ങൾ ശ്രദ്ധേയമായി.

അറബി ഭാഷയെ സാംസ്കാരിക സംവാദത്തിന്റെയും വിജ്ഞാനവിനിമയത്തിന്റെയും ആഗോള പാലമായി ഉയർത്തുന്നതിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വം നൽകുന്ന സംഭാവന നിസ്തുലമാണെന്നും, ഈ ആഗോള മുന്നേറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അല്ലാഹുവിന് സ്തുതി അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Previous Post Next Post