ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. തൊണ്ടിച്ചാൽ സി.കുഞ്ഞപ്പയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടിയിൽ വായനശാല ജോയിന്റ് സെക്രട്ടറി പി.കെ ഷനോജ് വിക്ടർ ഹ്യൂഗയുടെ പാവങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തി. മുൻ സെക്രട്ടറി ഇ.പി ലിജേഷ് , പി.എസ്.രാകേഷ് രചിച്ച ഞാൻ നാദിയ മുറാദ് എന്ന പുസ്തകവും പരിചയപ്പെടുത്തി.
കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.വി പവിത്രൻ, പി.കെ രവീന്ദ്രനാഥൻ, സജിത്ത്.കെ പാട്ടയം, എം.കെ ചന്ദ്രൻ, എം.കെ മനേഷ്, മേഘ.കെ, സി.വി സുമിത്രൻ തുടങ്ങിയവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
