നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക പദ്ധതിയിലുൾടുത്തി ജാഗ്രതാ സമിതി ശാക്തീകരണം ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു
കില റിസോർസ് പേഴ്സൺ വി.മോയി വിഷയാവതരണം നടത്തി. മെമ്പർമാരായ രാജീവൻ കണ്ടപ്പൻ, അഷ്‌റഫ്.പി, ആസൂത്രണ സമിതി അംഗം ജയചന്ദ്രൻ മാസ്റ്റർ, CDS ചെയർപേഴ്സൺ ജിഷ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ICDS സൂപ്പർവൈസർ ഉദയകുമാരി സ്വാഗതവും ലീന.കെ നന്ദിയും പറഞ്ഞു.
