ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു


ആലുവ :- ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ചെന്നൈ-തിരുവനന്തപുരം ട്രെയിനിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആലുവ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫ് അപകടത്തിൽപ്പെട്ടത്. ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് പിന്നീട് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Previous Post Next Post