സമസ്ത ഓഫീസ് ആക്രമണം ; ലീഗിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് നാഷണൽ ലീഗ്



കണ്ണൂർ :- സമസ്തയുടെ ജില്ലാ ആസ്ഥാനം തകർത്ത മുഴുവൻ ക്രിമിനലുകളെയും ഉടൻ പിടികൂടണമെന്നും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നാഷണൽ ലീഗ് ജില്ല പ്രസിഡന്റ്‌ സിറാജ് തയ്യിൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമങ്ങൾ അരങ്ങേറിയതെന്നും മദ്യ ലഹരിയിൽ അതിക്രമിച്ചു കയറി ഓഫീസ് തകർക്കുകയും, കയ്യേറ്റം നടത്തുകയും ചെയ്ത ക്രിമിനലുകൾക്ക് രാഷ്ട്രീയ പിന്തുണ നൽകുന്ന മുസ്ലിം ലീഗ് നടപടി അപമാനകരമാണെന്നും സിറാജ് തയ്യിൽ പറഞ്ഞു. 

അധികാരത്തിന്റെ പിൻബലത്തിൽ ആരാധനാലയങ്ങൾ പിടിച്ചടക്കാനും, സാമുദായിക സംഘടനകളെ വരുതിയിലാക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരം അക്രമണങ്ങൾക്ക് വഴിവെക്കുന്നതെന്നും ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയമായി പ്രതിരോധിക്കുമെന്നും ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്നും നാഷണൽ ലീഗ് നേതാക്കൾ പറഞ്ഞു.  

ജില്ലാ നേതാക്കളായ കെ.ടി സമീർ, ഹാഷിം അരിയിൽ, കെ.പി യൂസുഫ് പാനൂർ, ടി.കെ മഹമൂദ് തുടങ്ങിയവർ സമസ്ത ജില്ലാ ആസ്ഥാനം സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു.

Previous Post Next Post