കണ്ണൂർ :- കണ്ണൂർ എൻ.എസ് ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന 'കണ്ണൂർ കോക്ടെയിൽ' എന്ന സ്ഥാപനത്തിന് എതിരെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ആഴ്ചകൾക്ക് മുന്നേ കടയിൽ നിന്നും വിതരണം ചെയ്ത കോക്ടെയിൽ കഴിച്ച് നിരവധി ആളുകൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിലാണ് വകുപ്പിന്റെ നിർണായക നടപടി.
സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പരിശോധനയിൽ കോക്ടെയിലിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം ലാബ് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് കടയുടമയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള പ്രത്യേക വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
