ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു


റിയാദ് :- ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി റിയാദിൽ നിര്യാതനായി. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാർ (61) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

സുനിൽ കുമാറിൻ്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ റസാഖ് വയൽകരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമും സുഹൃത്തുക്കളും ചേർന്ന് ഏകോപിപ്പിച്ചു വരുന്നു. സിന്ധുവാണ് ഭാര്യ. ഡോ. ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ എന്നിവരാണ് മക്കൾ.  

Previous Post Next Post