സംസ്ഥാനപാതയിൽ വ്യാപകമായ മാലിന്യ നിക്ഷേപം; പിഴ ചുമത്തി ചെങ്ങളായി ഗ്രാമ പഞ്ചായത്ത്

 


ചെങ്ങളായി:-ചെങ്ങളായി പഞ്ചായത്തിൽ ചേരൻകുന്നിന് സമീപം റോഡരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി. ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ശ്രീകണ്ഠപുരം സംസ്ഥാനപാതയോരത്ത് മാലിന്യനിക്ഷേപങ്ങൾ കണ്ടെത്തിയത്. വീട്ടിൽ നിന്നുള്ള മാലിന്യങ്ങളും മരുന്ന് സ്ട്രിപ്പുകൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുമാണ് തുറസ്സായ സ്ഥലത്ത് തള്ളിയത്.

 പരിശോധനയിൽ ശ്രീകണ്ഠപുരം അടുക്കം സ്വദേശിയാണ് മാലിന്യങ്ങൾ സ്ഥലത്ത് തള്ളിയതെന്ന് കണ്ടെത്തി. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം നടപടി സ്വീകരിക്കുകയും 5000 രൂപ പിഴ ഈടാക്കി മാലിന്യങ്ങൾ നീക്കം ചെയ്യിക്കുകയും ചെയ്തു. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ഇ പി സുധീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സ്വാതി കെ. എം., സ്ക്വാഡ് അംഗം രാജേഷ് പി കെ പ്രകാശൻ എം എന്നിവർ പങ്കെടുത്തു. മാലിന്യങ്ങൾ തരംതിരിച്ച് യഥാവിധി കൈകാര്യം ചെയ്യാത്തവരെയും മാലിന്യങ്ങൾ തള്ളുന്നവരെയും കണ്ടെത്തുന്നതിന് തുടർന്നും പരിശോധനകൾ വ്യാപകമായി നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

Previous Post Next Post