മയ്യിൽ :- ഡൽഹി മാർച്ചിന്റെ ഭാഗമായി കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിണിയൻ മയ്യിൽ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. KCEU സംസ്ഥാന സെക്രട്ടറി എം.എം മനോഹരൻ ഉദ്ഘാടനം ചെയ്തു.
CITU മയ്യിൽ ഏരിയ സെക്രട്ടറി എ.ബാലകൃഷ്ണൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.ദീപ CITU നേതാക്കളായ സി.ശ്രീജിത്ത്, കെ.പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആർ.വി രാമകൃഷ്ണൻ സ്വാഗതവും കെ.വി രാജേഷ് അധ്യക്ഷതയും വഹിച്ചു കെ.വസന്തകുമാരി നന്ദിയും പറഞ്ഞു.
