കണ്ണാടിപ്പറമ്പ് :- കേരളത്തിലെ മുസ്ലിം നവോത്ഥാന മുന്നേറ്റങ്ങളുടെ യഥാർത്ഥ ചാലകശക്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഉമർ മുസ്ലിയാർ വ്യക്തമാക്കി. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തെ വഴിനടത്തുന്നതിൽ സമസ്ത നൽകിയ സംഭാവനകൾ ചരിത്രപരമാണെന്നും, ദീനീമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സമസ്തയുടെ പ്രവർത്തന ശൈലി യുവതലമുറ ഏറ്റെടുക്കേണ്ടതുണ്ടെന്നും ഉമർ മുസ്ലിയാർ കൂട്ടിച്ചേർത്തു.
ദാറുൽ ഹസനാത്ത് മുഖ്യ രക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുറഹ്മാൻ കല്ലായി മുഖ്യപ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് കൊളച്ചേരി ,എൻസി മുഹമ്മദ് ഹാജി, ടി പി ആലി ഹാജി, പി പി ജമാൽ പന്ന്യങ്കണ്ടി,എ.ടി മുസ്തഫ ഹാജി .ഖാലിദ് ഹാജി കമ്പിൽ, സിപി മായിൻ മാസ്റ്റർ, കീർത്തി അബ്ദുള്ള ഹാജി, ഓ പി മൂസാൻ ഹാജി ,അബ്ദുൽ അസീസ് ബാഖവി. അബ്ദുൽ മജീദ് ഹുദവി, റഫീഖ് ഹുദവി, ഡോ. താജുദീൻ വാഫി, പി.മുഹമ്മദ് കുഞ്ഞി, യൂസഫ് ചേലേരി പങ്കെടുത്തു.കെ. പി. അബൂബക്കർ ഹാജി സ്വാഗതവും എം.വി ഹുസൈൻ നന്ദിയും പറഞ്ഞു..
