കണ്ണാടിപ്പറമ്പ് :- കണ്ണാടി കണ്ണാടിപ്പറമ്പ് ഏർപ്പെടുത്തിയ കണ്ണാടി പുരസ്കാരത്തിന് ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2024 - 26 കാലയളവിൽ പ്രസിദ്ധീകരിച്ച കൃതികളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഓർമ്മക്കുറിപ്പുകൾ, കഥ എന്ന വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്.
ഗ്രന്ഥകാരനോ, പ്രസാധകനോ, സുഹൃത്തുക്കൾക്കോ പുരസ്കാരത്തിനുള്ള ഗ്രന്ഥം നൽകാവുന്നതാണ്. ഗ്രന്ഥങ്ങളുടെ രണ്ട് കോപ്പി സഹിതം ഒക്ടോബർ 30 നുള്ളിൽ താഴെ കാണുന്ന വിലാസത്തിൽ തപാൽ അയക്കേണ്ടതാണ്.
വിലാസം : കണ്ണാടി ഹംസ, കണ്ണാടി, കണ്ണാടിപ്പറമ്പ് പി.ഒ, കണ്ണൂർ ജില്ല, 670604
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9947314346
