കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ ആദ്യമായി രജിസ്ട്രേഷൻ ചെയ്ത റെസിഡൻസ് അസോസിയേഷനായ തവിടാട്ടുചാൽ റോഡ് റെസിഡൻസ് അസോസിയേഷന്റെ ആദ്യ എക്സിക്യൂട്ടീവ് യോഗം വേണുഗോപാല മാരാരുടെ വീട്ടിൽ ചേർന്നു. വേണുഗോപാല മാരാർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി അനിൽ കുമാർ അസോസിയേഷന്റെ ആവശ്യകതയെകുറിച്ച് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സുകുമാരൻ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി രവി കാവിൽ സ്വാഗതവും ട്രഷറർ ഷിജു ടി.വി നന്ദിയും പറഞ്ഞു. പുതുതായി 5 അംഗഭാരവാഹികളെയും 10 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : വേണുഗോപാല മാരാർ
സെക്രട്ടറി : രവി കാവിൽ
ട്രഷറർ : ഷിജു ടി.വി
വൈസ് പ്രസിഡന്റ് : വാസുദേവൻ ഇ.പി
ജോയിന്റ് സെക്രട്ടറി : സുകുമാരൻ.സി


