മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയവും കുറ്റ്യാട്ടൂർ ഫാമിലി ഹെൽത്ത് സെന്ററും സംയുക്തമായി ജീവിതശൈലി രോഗനിർണ്ണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
FHC കമ്മ്യൂണിറ്റി ഓഫീസർ ശ്രുതി ഇ.വി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷംനാജ് ബോധവൽക്കരണ ക്ലാസെടുത്തു. വായനശാല പ്രസിഡണ്ട് ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. ആശാ വർക്കർ ഷൈന, രാഗിണി എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ, ഷനിമ.പി സ്വാഗതവും ടി.ടി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
