മയ്യിൽ :- കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. മയ്യിൽ ബ്ലോക്ക് പെൻഷൻ ഭവനിൽ നടന്ന പരിപാടി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.കെ ജനാർദ്ദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമൻ എംപവർമെന്റ് കോ-ഓഡിറേറ്റർ അഡ്വ: എം.ജിനാ ബായ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ഇ.മുകുന്ദൻ, ജില്ലാ കമ്മറ്റി അംഗം കെ.വി യശോദ ടീച്ചർ, ജോയിന്റ് സെക്രട്ടറിമാരായ കെ.കെ ലളിതകുമാരി ടീച്ചർ, പി.പി അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് കവിതാ ഗാനാലാപനങ്ങളും നടന്നു. ബ്ലോക്ക് വനിതാവേദി ചെയർപേഴ്സൻ കെ.ജ്യോതി ടീച്ചർ സ്വാഗതവും കൺവീനർ പി.സി.പി കമലാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു.

